മന്ദഹാസം പദ്ധതി; ഇപ്പോൾ അപേക്ഷിക്കാം

Share

60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനായി ‘മന്ദഹാസം ‘പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് വഴി അപേക്ഷിക്കാം. പല്ലുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ടു അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലാണെന്ന് ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ എന്നിവർക്കാണ് ആനുകൂല്യം. അർഹരായവർ സുനീതി പോർട്ടൽ വഴി (www.suneethi.sjd.Kerala.gov.in) അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് : swd.kerala.gov.in.

കൂടുതൽ വിവരങ്ങൾക്ക് : 0481-2563980