കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ തസ്‌തികയിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ അതിന് തത്തുല്യമായ വിമന്‍ സ്റ്റഡീസ് സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യതയുളള വനിതകള്‍ക്ക് വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ക്കും മുന്‍ഗണന.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0468 2350220
ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ബിസിവിടി) യിൽ ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയമാണ് യോഗ്യത. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി (ഡിസിവിടി), രണ്ട് വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ് ടിഎംടി പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. കെഎഎസ്പി മുഖേനയാണ് നിയമനം നടത്തുന്നത്. പ്രസ്‌തുത തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 26 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0468 2222364, 9497713258.
ബിരുദാനന്തര ബിരുദമുളള വനിതകൾക്ക് തൊഴിൽ അവസരം
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്റര്‍ റിസോഴ്സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ് /ജെന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി/ സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31ന് അകം ലഭിക്കണം. ഫോണ്‍ : 9497592065.
ഫാര്‍മസിസ്റ്റ് തസ്തികയിൽ കരാർ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം) നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് അടിസ്ഥാന യോഗ്യത. കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർക്കുള്ള കൂടിയ പ്രായപരിധി 40 വയസാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിലും അന്നേ ദിവസം നടക്കുന്ന എഴുത്ത് പരീക്ഷയും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0468 2222364, 9497713258.