ആലപ്പുഴ: ഭാരതീയ റിസര്‍വ് ബാങ്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ എട്ട്, ഒന്‍പത് 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തിക സാക്ഷരത ക്വിസ് നടത്തുന്നു.
ഉപജില്ലാതലം മുതല്‍ ദേശീയ തലത്തില്‍ വരെയാണ് മത്സരം. ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന മത്സരത്തിലേക്കായി ഓരോ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഒരു ടീമിന് പങ്കെടുക്കാം. രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്നതാണ് ഒരു ടീം. ആദ്യ ഘട്ടമായ ഉപജില്ലാതല ക്വിസ് മത്സരം ജൂണ്‍ 26-ന് ഓണ്‍ലൈനായി നടക്കും.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഡി.ഇ.ഒ ഓഫീസുമായോ റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജണല്‍ ഓഫീസുമായോ ബന്ധപ്പെടാം.
ഫോണ്‍: 9447754658.