ഫിനാൻസ് ഓഫീസർ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഓഡിറ്റ് സംബന്ധിച്ച ജോലികൾ പൂർത്തീകരിക്കാൻ കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസറെ ആവശ്യമുണ്ട്. പ്രസ്തുത ഒഴിവിലേക്ക് ജൂൺ 19 നു രാവിലെ 11ന് തിരുവനന്തപുരം പി.എം.ജി യിലുള്ള മ്യൂസിയം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.
ബാർട്ടൺ ഹിൽ കോളജിൽ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300484.