ന്യൂഡല്‍ഹി: ധര്‍ണ്ണ നടത്തുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പി.ടി.ഉഷയെ ആട്ടിപ്പായിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും വീഡിയോയും വ്യാജം. ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷന് ശരണ്‍ സിങ് എം പിക്കെതിരെ ഗുസ്തി താരങ്ങള്‍ തെരുവില്‍ സമരം നടത്തുന്നതിനെ ഇന്ത്യന്‍ ഒളിംപിക് അസോസയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ വിമര്‍ശിച്ചിരുന്നു. വിമര്‍ശനം അനുചിതവും അവവേകവുമായി എന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നതോടെ സമരക്കാരെ കണ്ട് അഭിവാദ്യമര്‍പ്പിക്കാന്‍ ഉഷ നേരിട്ടെത്തി. സമരക്കാര്‍ ഉഷയെ ഹാര്‍ദമായി സ്വീകരിക്കുകയും ചെയ്തു. തിരികെ പോകുന്നതിനിടെ ഒരു വിമുക്തഭടന് കാര്‍ തടഞ്ഞ് പ്രതിഷേധിച്ചതുമാത്രമാണ് ഇതിനിടെ ഉണ്ടായ ഒരു അനിഷ്ടസംഭവം. എന്നാല്‍ ഉഷയെ സമരക്കാര്‍ ആട്ടിപ്പായിച്ചുവെന്ന തരത്തില്‍ ഒരു വ്യാജ വീഡിയോ ക്ളിപ്പിംഗ് ചേര്‍ത്ത് കേരളത്തില്‍ തന്നെ ചിലര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ഒളിംപിക് അസോസയേഷന്‍ പ്രസിഡന്റ് സ്ഥാനവും രാജ്യസഭാ എം.പി സ്ഥാനവും നല്‍കിയത് പ്രധാനമന്ത്രി മോദിയാണെന്ന ഒറ്റക്കാരണം കൊണ്ട് ഉഷ ഒരു മനുഷ്യായുസിലുണ്ടാക്കിയ നേട്ടങ്ങളും മഹത്വവും കാണാതിരിക്കുന്നത് നന്ദികേടാണ്. പ്രതികരണത്തില്‍ സംഭവിച്ച പിഴവ് ഉഷ തിരുത്തിയിട്ടും വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് മോദിയെയും മോദി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തേയുമാണെന്ന് വ്യക്തം.
തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ മലയാളികളോ, മനുഷ്യരോ പോലുമില്ല, രാഷ്ട്രീയ അടിമകള്‍ മാത്രമേ ഉള്ളൂ എന്ന് ചിലര്‍ സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ദയനീയമാണ്!