തിരുവനന്തപുരം: വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങില്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പ്രസംഗം തുടങ്ങിയത് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം വന്ദേഭാരത് ട്രെയിനിനെ വിശേഷിപ്പിച്ചത് അടിപൊളി വന്ദേഭാരത് , അടിപൊളി ട്രാവല്‍ എക്സ്പീരിയന്‍സ് എന്നാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയവര്‍ ആ വിശേഷണം കേട്ട് ആര്‍ത്തുവിളിച്ചു. കേരളത്തിന് ഇത്തരമൊരു സമ്മാനം നല്‍കിയതിന് പ്രധാനമന്ത്രിക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു.
പണി പൂര്‍ത്തിയായാല്‍ 5.5 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ ത്താന് കഴിയും. റെയില്‍ അപ്ഗ്രഡേഷന് എല്ലാവിധ പിന്തുണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു.