മന്‍മോഹന്‍ തന്നത് 370 കോടി,
മോദി തന്നത് 2033 കോടി

Share

തിരുവനന്തപുരം: കേരളത്തിന്‌റെ റെയില്‍ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചത് 2033കോടി രൂപയാണെന്ന് കേന്ദ്രറെയില്‍വേ മന്ത്രി അശ്വതി വൈഷ്ണവ് പറഞ്ഞു.
2009-14 കാലയളവില്‍ മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ റെയില്‍വേ വികസനത്തിന് ലഭിച്ചത് 370 കോടി രൂപമാത്രമാണ്. മോദി അധികാരത്തില്‍ വന്നശേഷം അത് ഇരട്ടിയും മൂന്നിരട്ടിയും പല ഇരട്ടിയുമായി വര്‍ദ്ധിപ്പിച്ചു.
പാത നവീകരണത്തിനു മാത്രം 381 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് ട്രെയിന്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഡിസൈന്‍ ചെയ്തതാണ് .എന്നാല്‍ നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ കേരളത്തിലെ ട്രാക്കുകള്‍ ഭൂരിപക്ഷവും വളവു തിരിവുകളുള്ളതാണ്. ഇതിനാല്‍ 80-90 കിലോമീറ്റര്‍ വേഗത്തിലേ ഓടിക്കാന്‍ കഴിയൂ. ഇതു പരിഹരിച്ചുകഴിഞ്ഞാല്‍ ട്രെയിന്‍ വേഗം കൂട്ടാന്‍ കഴിയും. പണി പൂര്‍ത്തിയായാല്‍ 5.5 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ ത്താന്‍ കഴിയും. റെയില്‍ അപ്ഗ്രഡേഷന് എല്ലാവിധ പിന്തുണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു.