മഞ്ഞളും ചായയും ആവാം
കാപ്പിയും മദ്യവും വേണ്ട!

Share

ന്യൂഡല്‍ഹി: ചായയുടെയും മഞ്ഞളി ന്റെയും പതിവ് ഉപയോഗം കൊവിഡിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. കൊവിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇരുമ്പ്, സിങ്ക്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇന്ത്യന്‍ ഭക്ഷണരീതി സഹായിച്ചുവെന്നും പഠനത്തിലുണ്ട്. എന്നാല്‍ കാപ്പിയുടെയും മദ്യത്തിന്റെയും ഉപയോഗം മരണത്തിന് കാരണമായി.
ജനസാന്ദ്രതയുള്ള ഇന്ത്യയില്‍ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് മരണനിരക്ക് എട്ടു മടങ്ങ് കുറവായിരുന്നുവെന്നും
ഇന്ത്യ, ബ്രസില്‍, ജോര്‍ദാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഐ.സി.എം.ആറിന്റെ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.