ആ നോട്ടീസ് സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി

Share

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ വി വരങ്ങള്‍ നോട്ടീസില്‍ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി. എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നതരത്തിലുള്ള ഇത്തരം നോട്ടീസുകള്‍ പുരുഷമേധാവിത്വത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ദമ്പതിമാരില്‍ ഒരാള്‍ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കില്‍ അവരെ വളരെ യധികം ബാധിക്കുന്ന വകുപ്പാണിത്.
വിവാഹം കഴിക്കുന്നവരുടെ വിവരങ്ങള്‍ 30 ദിവസം മുമ്പ് പബ്ലിക് നോട്ടീസില്‍ പ്രസിദ്ധികരിച്ച് എതിര്‍പ്പുകള്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ അഞ്ചും ആറും ഏഴും വകുപ്പുകളെക്കുറിച്ചാണ് സുപ്രിംകോടതി പരാമര്‍ശിച്ചത്.
വിവിധ മതങ്ങളുടെ വ്യക്തി നി യമങ്ങളിലൊന്നും ഇത്തരം നട പടിയില്ലെന്ന് കേസില്‍ സ്വവര്‍ഗവിവാഹം സംബന്ധിച്ച കേസില്‍ ഹര്‍ജി ക്കാര്‍ക്കുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി ചൂണ്ടിക്കാട്ടി. ദമ്പതിമാരുടെ സ്വകാര്യതയിലേക്ക് നേരിട്ട് കടന്നുകയറുന്ന വകുപ്പുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു. ഇതിനോട് യോജിപ്പാണ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ചത്.