വ്യക്തിക്ക് അതീതനാണ്
ബുദ്ധന്‍: നരേന്ദ്രമോദി

Share

ന്യൂഡല്‍ഹി: ‘വ്യക്തിക്ക് അതീതനാണ് ബുദ്ധന്‍. അതൊരവബോധമാണ്’ ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധന്‍ വ്യക്തിത്വത്തെ മറികടക്കുന്ന അനുഭൂതിയാണെന്നും രൂപത്തിനതീതമായ ചിന്തയാണെന്നും ആവിഷ്‌കാരത്തിനതീതമായ ബോധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഈ ബുദ്ധപ്രജ്ഞ ശാശ്വതമാണ്’.
പ്രശ്‌നത്തില്‍ നിന്ന് പരിഹാരത്തിലേക്കുള്ള യാത്രയാണ് ബുദ്ധന്റെ യഥാര്‍ഥ യാത്ര. മറ്റുള്ളവരുടെ ജീവിതത്തിലെ വേദന തിരിച്ചറിഞ്ഞതിനാലാണ് അദ്ദേഹം കോട്ടകളും രാജ്യങ്ങളും ഉപേക്ഷിച്ചത്. പ്രധാനമന്ത്രി പറഞ്ഞു.
പത്തൊന്‍പത് പ്രമുഖ സന്ന്യാസിമാര്‍ക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങള്‍ (ചിവര്‍ ദാന) സമര്‍പ്പിച്ചു.