ക്വാണ്ടം കംപ്യൂട്ടറുകള്‍ 2026 ഓടെ ,
6003 കോടി അനുവദിച്ചു

Share

ന്യൂഡല്‍ഹി: ദേശീയ ക്വാണ്ടം മിഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൂപ്പര്‍ കണ്ടക്ടിംഗ് (അതിചാലക), ഫോട്ടോണിക് സാങ്കേതി കവിദ്യകളിലൂടെ വിവരക്കൈമാറ്റവും ശേഖരണവും സാധ്യമാകുന്ന ക്വാണ്ടം കംപ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും ക്വാണ്ടം സാങ്കേതികരംഗത്ത് ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണം നടത്തുന്നതിനുമാണ് ക്വാണ്ടം മിഷന്‍ രൂപീകരിക്കുന്നത്. എട്ടു വര്‍ഷത്തിനുള്ളില്‍ സാങ്കേതിക വിവരക്കൈമാറ്റത്തില്‍ വന്‍കുതിച്ചു ചാട്ടം ലക്ഷ്യമിടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2023-2031 കാലത്തെ പദ്ധതിക്കായി 6003.65 കോടി അനുവദിച്ചതായി മന്ത്രി അനുരാ ഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. വേഗത്തിലുള്ള ഡേറ്റ ശേഖരകൈമാറ്റം സാധിക്കുന്ന ക്വാണ്ടം കംപ്യൂട്ടറുകളുടെ ആദ്യബാച്ച് 2026 ഓടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഐ.ടി. മന്ത്രാലയംഅറിയിച്ചു. അമേരിക്ക, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, ചൈന, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു ശേഷം ക്വാണ്ടം മെക്കാനിസം വിവരക്കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ഏഴാം രാജ്യമാവുകയാണ് ഇന്ത്യ. ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം കമ്യൂണിക്കേഷന്‍, ക്വാണ്ടം സെന്‍സിങ് ആന്‍ഡ് മെ ട്രോളജി, ക്വാണ്ടം മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ് എന്നീ മേഖലകളില്‍ രാജ്യത്തെ 18 ഉന്നത സ്ഥാപനങ്ങളില്‍ ഗവേഷണവികസനപദ്ധതികള്‍ തുടങ്ങും. ഡാറ്റ
പ്രോസസിഗുമായി ബന്ധപ്പെട്ടാണ് ക്വാണ്ടം കംപ്യൂട്ടിംഗ് ഉപയോഗിക്കു ന്നത്. നിലവിലുള്ള ക്ലാസിക് കംപ്യൂട്ടറുകളില്‍ ആറ്റത്തിലധിഷ്ഠിതമായ സാങ്കേതിക വിദ്യ വഴിയാണ് വിവര കൈമാറ്റം. ഏറ്റവും ചെറിയ കണികയുടെ തരംഗ സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ് ക്വാണ്ടം. ഇതുവഴിയുള്ള വിവര കൈമാറ്റം വേഗത്തിലുള്ളതാവും.