വേട്ടാവളിയന്മാരുടെ പൊട്ടച്ചട്ടങ്ങള്‍….

Share

കൊച്ചി: ഇതെന്തുലോകം എന്നു പേരുള്ള ഫേസ് ബുക്ക് പേജില്‍ എം. രാഘവന്‍ എഴുതിയ കുറിപ്പ് പാറിപ്പറക്കുന്നു. എന്തെങ്കിലും അപകടമുണ്ടാകുമ്പോള്‍ മൂടടക്കം നിരോധിച്ച് പ്രതിരോധം തീര്‍ക്കുന്ന അധികൃതരുടെ തലതിരിവിനെതിരെയാണ് പോസ്റ്റ് . വായിക്കുക:
‘കുണ്ടിയില്‍ സ്വര്‍ണം കൊണ്ടുവരാം. കുപ്പിയില്‍ പെട്രോള്‍ പറ്റില്ല. ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റിയ നിയമം. തീവ്രവാദിക്ക് പെട്രോളിന് പഞ്ഞം. ട്രെയിനില്‍ ഒരു വണ്ടി പാഴ്‌സലയച്ചാല്‍ എത്തുന്നിടത്തു നിന്ന് എങ്ങനെ കൊണ്ടു പോകും. പമ്പുവരെ തള്ളണോ? വീട്ടിലെ ഗ്യാസ് തീരുകയും ഡെലിവറി സമയം കഴിഞ്ഞിട്ടും ഏജന്‍സി എത്തിക്കാതിരിക്കുകയും ചെയ്താല്‍ പട്ടിണി കിടക്കണോ? സുരക്ഷിതമായി സീല്‍ ചെയ്ത ഒരു സിലിണ്ടര്‍ ഗതികേടുകൊണ്ട് ഒരു ഓട്ടോയില്‍ കയറ്റി വന്നാല്‍ എന്താ കുഴപ്പം. ഇതു വരെ ഒരു പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ. ഫുട്‌ബോള്‍ തട്ടുമ്പോലെ നൂറുകണക്കിന് സിലിണ്ടറുകള്‍ ഏജന്‍സിയുടെ ടെമ്പോയില്‍ കൊണ്ടുവരുമ്പോള്‍ എന്തു സുരക്ഷയാണ് അവര്‍ ചെയ്തിരിക്കുന്നത്. തീവ്രവാദികള്‍ക്ക് വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റി എടുക്കാന്‍ അറിയില്ലല്ലേ. നിയമം നടപ്പിലാക്കുമ്പോള്‍ അത് ആരെയും ഉപദ്രവിച്ചിട്ടാവരുത്. …..ത്തിലെ നിയമങ്ങള്‍. പകല്‍ ഓടുന്ന ടൂ വീലേഴ്‌സിന് ഹെഡ് ലൈറ്റ് ഓണ്‍. ചുട്ടുപൊള്ളുന്ന വെയിലത്ത് ഓടുന്ന കാറിന് സണ്‍ ഗ്ലാസ് പാടില്ല. ഏതോ വേട്ടാവളിയന്മാര്‍ ഉണ്ടാക്കുന്ന പൊട്ടച്ചട്ടങ്ങള്‍. പിരിവു കൊഴുക്കട്ടെ.