ജല്‍ ജീവന്‍ ദൗത്യം: കേന്ദ്രം
നല്‍കിയത് 9000 കോടി

Share

തിരുവനന്തപുരം: ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നല്‍കിയതായി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്‍ ജീവന്‍ മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീണ്‍) പുരോഗതി സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍, ഈ വര്‍ഷം ഓണത്തിന് മുമ്പ് എല്ലാ ഗ്രാമങ്ങളെയും വെളിയിട വിസര്‍ജമുക്തം (ഒഡിഎഫ് പ്ലസ്) ആക്കുക എന്ന ലക്ഷ്യം കേരളം കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു. 2023-24 വര്‍ഷത്തേക്ക് ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ കേരളത്തിന് 488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഷെഖാവത്ത് പറഞ്ഞു.