ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുമ്പോള്‍ മറ്റൊരു കാര്യത്തിലും നമുക്ക് ആശ്വസിക്കാം, ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ ഇവിടെയാണ് കൂടുതല്‍. ഇരുരാജ്യങ്ങളുടെയും ജനസംഖ്യ ഇപ്രകാരമാണ്: ഇന്ത്യ: 142.86 കോടി. ചൈന: 142.57 കോടി. ഇതില്‍ ഇന്ത്യയില്‍ 25 ശതമാനവും കുട്ടികളാണ്. ചൈനയില്‍ ഇത് 17 ശതമാനം.