ന്യൂഡല്‍ഹി: വിവാഹപ്രായം സ്ത്രീക്കും 21 ആക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സ്ത്രീകള്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ 18 വയസും പുരുഷന്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ 21 വയസുമെന്നത് എങ്ങിനെ ശരിയാവുമെന്ന ചോദ്യത്തിനാണ് സ്ത്രീക്കും 21 വയസാക്കുന്ന ബില്‍ സര്‍ക്കാരിന്‌റെ പരിഗണനയിലാണെന്ന് മുകള്‍ റോഹത്കി പറഞ്ഞത്.