നയന സൂര്യന്‌റെ മരണകാരണം ഹൃദയാഘാതമെന്ന്!

Share

കൊച്ചി: യുവസംവിധായിക നയന സൂര്യന്‌റെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബോര്‍ഡ് തള്ളി. എന്നാല്‍ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. 2019 ഫെബ്രുവരിയിലാണ് 28 കാരിയായ നയനയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഖ്യാത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‌റെ അസിസ്റ്റന്‌റായിരുന്ന നയന പക്ഷികളുടെ മണം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.