ശബരി വിമാനത്താവളം: സര്‍വേ തുടരാമെന്ന് ഹൈക്കോടതി

Share

കൊച്ചി: ശബരിമല വിമാനത്താവള നിര്‍മാണത്തിന് ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സാമൂഹികാഘാത പഠനത്തിനായി സര്‍വേ നടപടികളുമായി സംസ്ഥാന സര്‍ ക്കാരിനു മുന്നോട്ടു പോകാമെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരള സര്‍വേ അതിരടയാള നിയമപ്രകാരം നല്‍കിയ നോട്ടിസ് റദ്ദാക്കണമെ ന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് (മുന്‍പത്തെ ഗോസ്പല്‍ ഫോര്‍ ഏഷ്യ) നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഹാരിസണ്‍ മലയാളം കമ്പനിയുടെ പക്കല്‍ നിന്നു വാങ്ങിയ തങ്ങളുടെ ഭൂമി അനധികൃതമായി ഏറ്റെടുക്കാന്‍ നോക്കുകയാണെന്നും 2013ലെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം മറികടക്കാനുള്ള ശ്രമമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.