കരുമല്ലൂര്‍: ഓണ്‍ലൈനിലൂടെ വാച്ച് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് വാച്ചിന് പകരം കിട്ടിയത് വെള്ളം നിറച്ച ഗര്‍ഭ നിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറാണ് കബളിപ്പിക്കപ്പെട്ടത്. രണ്ട് ദിവസം മുമ്പ് പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് 2,200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു.
ശനിയാഴ് കൊറിയര്‍ യുവാക്കളെത്തി പണം കൈപ്പറ്റിയ ശേഷം കൊറിയര്‍ നല്കി. തൂക്കക്കൂടുതല്‍ തോന്നി തുറന്ന് നോക്കിയപ്പോഴാണ് വാച്ചല്ലെന്ന് മനസിലായത്.
കൊറിയറുമായി എത്തിയവരെ തടഞ്ഞുവച്ച് പോലീസില്‍ പരാതിപ്പെട്ടു. ഓണ്‍ലൈന്‍ കമ്പനി കബളിപ്പിച്ചതാണോ കൊറിയര്‍ ഏജന്‍സി തിരിമറി നടത്തിയതാണോയെന്ന് അന്വേഷിക്കും.