ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഒരു ദിനമാണ് നാരായണീയ ദിനം
മേൽപ്പത്തൂർ നാരായണ ഭട്ടതിരി രോഗ പീഢാക്ളേശങ്ങൾ വകവയ്ക്കാതെ നാരായണീയം എന്ന ഭാഗവത കാവ്യം പൂർത്തിയാക്കിയ ദിവസമാണ് നാരായണീനീയ ദിനമായി ആഘോഷിക്കുന്നത്.
കൊല്ലവർഷം 762 വൃശ്ചികം 28 ന് കൃഷ്ണ ദ്വാദശിയും ചോതി നക്ഷത്രവും ഒരുമിച്ചു വന്ന ദിവസമായിരുന്നു മേൽപ്പത്തൂർ ഭട്ടതിരി നരായണീയം പൂർത്തിയാക്കിയത്.
ഭാഗവതമെന്ന പാലാഴി കനക്കെ കുറുക്കിയെടുത്തതാണ് നാരയണീയം . ഈ സംസ്കൃത കാവ്യം കാലാതിശായിയാണ്. മേൽപ്പത്തൂരിൻറെ കവിത്വ സിദ്ധിക്കും പരമമായ ഭക്തിക്കും പാണ്ഡിത്യത്തിനും ഇതിൽക്കവിഞ്ഞൊരു തെളിവു വേണ്ട.
ഭക്തിരസനിഷ്യന്ദിയാണ് നാരായണീയമെങ്കിലും അതിലെ ചില ശ്ലോകങ്ങളിൽ വീരം കരുണം രൗദ്രം തുടങ്ങിയ രസ ങ്ങളും കാണാം പദസംപുഷ്ടിയും അലങ്കാരങ്ങളും അതിനെ സുന്ദരമാക്കുന്നു.
ഒരു ദിവസം പത്ത് ശ്ളോകം എഴുതി, 100 ഡിവസം കൊണ്ട് ഭാഗവതം മുഴുക്കെ സംഗ്രഹിക്കുകയാണ് മേൽപ്പത്തൂർ ചെയ്തത്.
മേൽപ്പത്തൂരിൻറെ മഹത്വം ഭക്തിയിലും പാണ്ഡിത്യത്തിലും കേമനായിരുന്നു എന്നതു തന്നെ. എന്നിട്ടും പാണ്ഡിത്യത്തിനല്ല ഭക്തിക്കാണദ്ദേഹം പ്രാധാന്യം നൽകിയത്. സുഖവും മോക്ഷവും കാംക്ഷിക്കുന്നവർക്ക് ഭകതിയിലൂടെ അത് സാധിക്കാമെന്നത്തിന് മേൽപ്പത്തൂരിന്റെ ജ-ീവിതത്തിൽ കവിഞ്ഞൊരു തെളിവ് വേണ്ടല്ലൊ