വിശ്വ സുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്ക്‌: 2021 മിസ് യൂണിവേഴ്‌സ് പട്ടം ഹർനാസ് സന്ധുവിന് | MISS UNIVERSE

Share

2021 മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21കാരിയായ ഹർനാസ് കിരീടം ചൂടിയത്. 2000ൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരി ഈ നേട്ടത്തിലെത്തുന്നത്. 1994ൽ സുസ്മിത സെൻ ആണ് വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി.

995417 harnaaz sandhu has won miss universe.

എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ പരാഗ്വ, ദക്ഷിണാഫ്രിക്കൻ സുന്ദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കൻ സുന്ദരി ആൻഡ്രിയ മെസ തന്റെ കിരീടം ഹർനാസിനെ അണിയിച്ചു.

വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്‍റെ നെറുകയില്‍ ഒരിന്ത്യക്കാരി കൂടി.പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് 2021-ലെ വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്‍റെ അഭിമാനമായിരിക്കുന്നത്.

newsinner 20211213052133 1 1

ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.

2000-ത്തില്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ര്‍നാസ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തന്‍റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു.

ലോകമെമ്പാടും എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.മത്സരത്തില്‍ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

WhatsApp Image 2021 12 13 at 10.20.54 AM 1

ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ”ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച്‌ അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.ഇതിന് ഹര്‍നാസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം.

നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്‍ക്കുന്നു”

Leave a Reply

Your email address will not be published. Required fields are marked *