2020 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

Share

2020 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ സമ്മാനിച്ചത്.

മാറുന്ന മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും നൂറോളം മലയാള ചിത്രങ്ങളാണ് 2020-ലും പുറത്തിറങ്ങിയതെന്നും ഇതിൽ എൺപതോളം ചിത്രങ്ങൾ പുരസ്കാര നിർണയ സമിതിക്ക് മുന്നിലെത്തിയതായും അദ്ദേഹം പറഞ്ഞു.

സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച രണ്ട് ചിത്രങ്ങൾക്കാണ് മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ ഉൾപ്പെടെയുള്ളവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

2020-ലെ ചലച്ചിത്ര പുരസ്കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം, മന്ത്രിമാരായ പി.രാജീവ്, പി.പ്രസാദ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.