കൊച്ചി:കുട്ടികള്‍ അഞ്ചാം വയസിലും 15ാം വയസിലും നിര്‍ബന്ധമായും ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം. ഈ അപ്‌ഡേഷനുകള്‍ സൗജന്യമായി ചെയ്യാനാകും. നവജാത ശിശുക്കള്‍ക്കും ആധാര്‍ എന്റോള്‍ ചെയ്യാം. പല ആശുപത്രികളിലും ഇതിനു സൗകര്യമുണ്ട്. കിടപ്പു രോഗികള്‍ക്കും അക്ഷയ കേന്ദ്ര ങ്ങള്‍ വഴി എന്റോള്‍മെന്റ് നടത്താം.
10 വര്‍ഷം മുന്‍പ് എടുത്ത ആധാര്‍ കാര്‍ ഡുകളില്‍ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കില്‍ അഡ്രസ് പ്രൂഫും തിരിച്ചറിയല്‍ രേഖകളും മറ്റും സൗജന്യമായി അപ്‌ലോഡ് ചെയ്യാം.
സംസ്ഥാന ഐടി മിഷനാണ് സംസ്ഥാനത്ത് ആധാര്‍ നടപ്പാക്കുന്ന അംഗീകൃത ഏജന്‍സി, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും അപ്‌ഡേഷനുകള്‍ നടത്താനാകും. ബിഎസ്. എന്‍.എല്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് ് മുതലായ സ്ഥാപനങ്ങള്‍ നടത്തുന്ന ആധാര്‍ സേവാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലും എന്റോള്‍മെന്റും ആധാര്‍ പുതുക്കലും നടത്താം.
സംസ്ഥാനത്തെ ആദ്യ ആധാര്‍ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഫോണ്‍: 0471 2990710.