ഇടുക്കിയിലെ കൊളുക്ക് മലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശം വച്ചിരുന്ന 100 ഏക്കർ സർക്കാർ ഏറ്റെടുത്തു. ഹാരിസൺ കൈക്കലാക്കിയ ഭൂമി തിരിച്ച് പിടിക്കുന്ന സർക്കാർ ശ്രമം ഗ്ലാഘനീയമാവുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ ഭൂമിതർക്കങ്ങളിലൊന്നാണിത്. ഹാരിസൺ കമ്പനി എട്ട് ജില്ലകളിലായി 62,000 ഏക്കർ കൈവശം വച്ചിരിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തിയത്. ഇതിനെപ്പറ്റി അന്വേഷിക്കാൻ നിയമിച്ച സ്പെഷ്യൽ ഓഫീസർ രാജമാണിക്യം 38,000 ഏക്കർ സർക്കാർ ഭൂമി ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ 38000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകി.
ഇതിനെതിരെ ഹാരിസൺ ഹൈക്കോടതിയെ സമീപിച്ചു. ഭൂസംരക്ഷണ നിയമപ്രകാരം ഉടമസ്ഥാവകാശം തീരുമാനിക്കാൻ സ്പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചു. സുപ്രീം കോടതിയും ഈ വിധി ശരിവച്ചു.
കോടതി വിധികൾക്ക് ശേഷവും രേഖകളില്ലാത്ത ഹാരിസൺ ഭൂമികൾ എസ് ചീറ്റ്സ് ആക്ട് അനുസരിച്ച് ഏറ്റെടുത്തു. കൊളുക്ക് മലയിലെ 100 ഏക്കർ ഏറ്റെടുത്തതും അതിൻ്റെ ഭാഗമാണ്.