സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ രാജിവച്ചു

Share

ദുബായ്: സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ അമര്‍ അല്‍ ഖുദൈരി രാജിവച്ചു. ക്രെഡിറ്റ് സ്വീസിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം മുടക്കില്ലെന്ന് ഖുദൈരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ ബാങ്ക് ഓഹരി വില മുപ്പത് ശതമാനം കുറഞ്ഞിരുന്നു.