സ്വിഫ്റ്റിന് വഴിമാറില്ല വേളാങ്കണ്ണി സൂപ്പര്‍ എക്‌സ്പ്രസ് – ഡ്രൈവറുടെ കണ്ണീര് കെ.എസ്.ആര്‍.ടി.സി. കണ്ടു

Share

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ വരവോടെ നിരത്തൊഴിയല്‍ ഭീഷണി നേരിട്ടിരുന്ന ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് സൂപ്പര്‍ എക്‌സ്പ്രസായി നിലനിര്‍ത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. അറിയിച്ചു. സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ ബസിന്റെ ഡ്രൈവര്‍ പൊന്നുക്കുട്ടന്‍ അദ്ദേഹത്തിന്റെ ദുഃഖം പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോള്‍ സി.എം.ഡി. എടുത്തിട്ടുള്ളത്. ഈ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നിരുന്നത്. ബസിന്റെ മുന്നില്‍ തലചായ്ച്ച് നില്‍ക്കുന്ന ഡ്രൈവറുടെ വികാരനിര്‍ഭരമായ ചിത്രങ്ങളും സാമൂഹിക പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരുന്നു. ചങ്ങനാശേരിയില്‍ നിന്നും പളനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഈ ബസിന്റെ പാലക്കാട് മുതലുള്ള ഷെഡ്യൂളിലെ പ്രധാന ഡ്രൈവറാണ് പാലക്കാട് സ്വദേശിയായ പൊന്നുക്കുട്ടന്‍. ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകളില്‍ ഏറ്റവുമധികം കളക്ഷനുള്ള വാഹനങ്ങളിലൊന്നുമാണ് ഇത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ സൂപ്പര്‍ ഡീലക്‌സ് ആയി ഉയര്‍ത്തുന്നതിനായണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഈ റൂട്ടില്‍ ഓടിക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സൂപ്പര്‍ക്ലാസ് ബസുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നാണ് നിയമം. എന്നാല്‍, ബസുകളുടെ കുറവ് കാരണം ഇത് ഏഴ് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും ബസുകള്‍ കുറവായതോടെ 704 ബസുതകളുടെ കാലാവധി ഒമ്പത് വര്‍ഷമായി
704 ബസുകളുടെ കാലാവധി ഒമ്പത് വര്‍ഷമായി വര്‍ധിപ്പിക്കുകയായിരുന്നു