പി.എസ്.സി: അന്വേഷണ വിവരം പുറത്ത് വിടരുത്

Share

പി.എസ്‌.സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍
മാധ്യമങ്ങളോട് പറയരുതെന്ന് എസ്‌.ഐ.ടിക്ക്
ഡി.ജി.പി
നിര്‍ദേശം നല്‍കി.

അതിവേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ജി.പി നിർദ്ദേശിച്ചു.

രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‌.ഐ.ടിയുടെ ശ്രമം. പരീക്ഷാ രേഖകള്‍ ആവശ്യപ്പെട്ട് പി.എസ്‌.സിക്ക് എസ്‌.ഐ.ടി കത്ത് നല്‍കിയിട്ടുണ്ട്.

പി.എസ്‌.സി ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌.ഐ.ടിക്ക് 20 പരാതികളാണ് ലഭിച്ചത്.

കെ.എ.എസ്, ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകളാണ് ആദ്യം അന്വേഷിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മൊഴി എടുത്തു കൊണ്ടിരിക്കുകയാണ്. പരാതി നല്‍കുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം.

പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.