സെക്രട്ടേറിയറ്റിൽ 8 പുതുമുഖങ്ങൾ 

Share

കൊച്ചി: സിപിഐ എം സംസ്‌ഥാന സമ്മേളനം 17 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. എട്ടുപേർ പുതുമുഖങ്ങളാണ്‌. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ എന്നിവരാണ്‌ സെക്രട്ടറിയേറ്റംഗങ്ങൾ.

88 അംഗ സംസ്‌ഥാന കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർ വനിതകളുമാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുമുഖങ്ങൾ.

പി കെ ശ്രീമതി, എം സി ജോസഫൈൻ, കെ കെ ശൈലജ, പി സതീദേവി, പി കെ സൈനബ, കെ പി മേരി, സി എസ്‌ സുജാത, ജെ മേഴ്‌സിക്കുട്ടിയമ്മ, സൂസൻകോടി, ടി എൻ സീമ, കെ എസ്‌ സലീഖ, കെ കെ ലതിക, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ കമ്മിറ്റിയിലെ വനിതാ അംഗങ്ങൾ. പി കെ ശ്രീമതി സെക്രട്ടറിയറ്റിലുമുണ്ട്‌.
പ്രത്യേക ക്ഷണിതാക്കളായി വി എസ്‌ അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി എന്നിവരെയും ക്ഷണിതാക്കളായി ജോൺ ബ്രിട്ടാസ്‌, ബിജു കണ്ടക്കൈ എന്നിവരെയും തെരഞ്ഞെടുത്തു.

എൻ ചന്ദ്രൻ കൺവീനറായി കെ വി അബ്‌ദുൾ ഖാദർ, സി അജയകുമാർ, എസ്‌ ജയമോഹൻ, അഡ്വ. പുഷ്‌പദാസ്‌ എന്നിവരാണ്‌ കൺട്രോൻ കമീഷനിലുള്ളത്‌.

സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ടി എം തോമസ്‌ ഐസക്‌, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എ വിജയരാഘവൻ, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലൻ, എം വി ഗോവിന്ദൻ, ബേബി ജോൺ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ രാധാകൃഷ്‌ണൻ, കെ പി സതീഷ്‌ ചന്ദ്രൻ, എം വി ബാലകൃഷ്‌ണൻ, സി എച്ച്‌ കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്‌, ടി വി രാജേഷ്‌, എ എൻ ഷംസീർ, പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, പി മോഹനൻ, പി സതീദേവി, എ പ്രദീപ്‌കുമാർ, പി എ മുഹമ്മദ്‌ റിയാസ്‌, ഇ എൻ മോഹൻദാസ്‌, പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ, പി നന്ദകുമാർ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്‌, എം ബി രാജേഷ്‌, എ സി മൊയ്‌തീൻ, എൻ ആർ ബാലൻ, പി കെ ബിജു, എം കെ കണ്ണൻ, സി എൻ മോഹനൻ,  കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ്‌ ശർമ, എം സ്വരാജ്‌, ഗോപി കോട്ടമുറിക്കൽ, കെ കെ  ജയചന്ദ്രൻ, കെ പി മേരി, വി എൻ വാസവൻ, ആർ നാസർ, സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ്‌ സുജാത, കെ പി ഉദയഭാനു, എസ്‌ സുദേവൻ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാൽ, കെ വരദരാജൻ, എസ്‌ രാജേന്ദ്രൻ, സൂസൻ കോടി, കെ സോമ പ്രസാദ്‌, എം എച്ച്‌ ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, പുത്തലത്ത്‌ ദിനേശൻ, എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം. കൺട്രോൾ കമീഷൻ കൺവീനർ എൻ ചന്ദ്രൻ കൂടി ഉൾപ്പെട്ടതാണ്‌ കമ്മിറ്റി.