ന്യൂഡല്‍ഹി : വ്യക്തികളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചാല്‍ 200 കോടി രൂപ പിഴ ഈടാക്കാന്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലില്‍ വ്യവസ്ഥ. കുട്ടികളുമായി ബന്ധപ്പെട്ട ഡാറ്റാ വീഴ്ചകള്‍ക്ക് 100 കോടിയും പിഴ ചുമത്തും. ബില്ലിന്റെ കരടിന്മേല്‍ പൊതുജനങ്ങളില്‍ നിന്ന് 20,000 ത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചു. നവംബറിലാണ് പൊതുജനാഭിപ്രായത്തിനായി കേന്ദ്രം കരട് പുറത്തുവിട്ടത്.
2021ലെ ബില്‍ പരിഷ്‌കരിച്ച് വീണ്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
വ്യക്തിഗത ഡാറ്റ പങ്കിടുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ പരിശോധന ഉറപ്പാക്കാനും പുതിയ ബില്ലില്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.