സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാല ഇന്ന് മുതല്‍

Share

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായുളള സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഇന്ന് (ചൊവ്വ) മുതല്‍ തുടങ്ങും. പൊതു വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി പതിമൂന്നു സബ്സിഡി സാധന ങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളുമായിട്ടാണ് സഞ്ചരിക്കുന്ന വില്പനശാലകള്‍ ജില്ലയിലെ വിവിധ ഗ്രാമ കേന്ദ്രങ്ങളിലെത്തുക. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കണം.

വെള്ളമുണ്ടയില്‍ ചൊവ്വാഴ്ച്ച രാവിലെ 8.30 ന് നടക്കുന്ന ചടങ്ങില്‍ തുറമുഖം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാനന്തവാടി താലൂക്കിലെ സഞ്ചരിക്കുന്ന വില്പനശാലയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു.എസ് എന്നിവര്‍ സന്നിഹിതരായിരിക്കും.

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശന്‍ രാവിലെ 8 ന് സുല്‍ത്താന്‍ ബത്തേരി സപ്ലൈകോ ഗോഡൗണ്‍ പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ താലൂക്ക്തല ഉദ്ഘാടനം രാവിലെ 8 ന് കല്‍പ്പറ്റ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംതൊടി മുജീബും, കാവുംമന്ദം സപ്ലൈകോ സൂപ്പര്‍‌സ്റ്റോറിന് സമീപം തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബുവും നിര്‍വ്വഹിക്കും.

സഞ്ചരിക്കുന്ന വില്‍പ്പന ശാല എത്തിച്ചേരുന്ന തീയ്യതിയും സ്ഥലവും സമയവും യഥാക്രമം;

മാനന്തവാടി താലൂക്ക് : നവംബര്‍ 30 – വെള്ളമുണ്ട ( രാവിലെ 8.30) തരുവണ (10.30 മണി) ) പീച്ചംകോട് (12 മണി ) നാലാംമൈല്‍ ( ഉച്ചയ്ക്ക് 2 മണി) ദ്വാരക (3 മണി) തോണിച്ചാല്‍ ( 5 മണി ). ഡിസംബര്‍ 1 ന് – കൊയിലേരി – (രാവിലെ 9 ) പയ്യമ്പള്ളി (11 മണി ) ചെറൂര് – (12.30) ത്യശ്ശിലേരി (2.30) ചെറ്റപ്പാലം (4) ജെസി (5.30)
വൈത്തിരി താലൂക്ക് : നവംബര്‍ 30 – രാവിലെ 9 മണി – തരിയോട് , എട്ടാം മൈല്‍ , പുളിയാര്‍മല, 11 മണി – കല്ലങ്കാരി, പറളിക്കുന്ന് , ഉച്ചയ്ക്ക് 1.30 മണി -മൈലാടംകുന്ന് , മാണ്ടാട് , 3 മണി – കാപ്പിക്കളം, കാരാപ്പുഴ, വൈകുന്നേരം 5 മണി – കുറ്റിയാംവയല്‍, തെനേരി. ഡിസംബര്‍ 1 ന് രാവിലെ 9 മണി – കല്‍പ്പറ്റ ചുഴലി, കര്‍ലാട് , 11 മണി – ഓടത്തോട്, കാപ്പുവയല്‍, ഉച്ചയ്ക്ക് 1.30 മണി – കുന്നമ്പറ്റ, മൂരിക്കാപ്പ് , 3 മണി – നെടുംങ്കരണ, മൈലാടിപ്പടി , വൈകുന്നേരം 5 മണി – നെല്ലിമാളം, മുക്കംകുന്ന്, വീട്ടിയേരി.

സു. ബത്തേരി താലൂക്ക് : നവംബര്‍ 30 – നമ്പ്യാര്‍കുന്ന് (രാവിലെ 9 മണി), മുക്കുത്തിക്കുന്ന്(രാവിലെ 11 മണി), നൂല്‍പ്പുഴ (ഉച്ചയ്ക്ക് 12.30) , ചെറുമാട് (വൈകുന്നേരം 3.30) , തവനി (വൈകുന്നേരം 5.30) . ഡിസംബര്‍ 1 ന്് – മാനിവയല്‍ (രാവിലെ 9 മണി), മലവയല്‍ (രാവിലെ 11.30) ,പാട്ടിയമ്പം (ഉച്ചയ്ക്ക് 2.00), മഞ്ഞാടി (വൈകുന്നേരം 4.30), ഗോവിന്ദമൂല (വൈകുന്നേരം 6.00).

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂവാളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, അരമ്പറ്റകുന്ന്, തിരുമംഗലം, കുഴിവയല്‍, വൈപ്പടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയാമല, ചേകാടി, വെട്ടത്തൂര്‍, കുണ്ടുവാടി, വെളുകൊല്ലി എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലംകോരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

.ജില്ലയില്‍ അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തല സമിതികളുടെ ഫോക്കസ് ഗ്രൂപ്പുകള്‍ ഡിസംബര്‍ 1 ന് യോഗം ചേര്‍ന്ന് പ്രാഥമിക ലിസ്റ്റ് തയ്യാറാക്കും. അതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനവും ഡിസംബര്‍ 1 മുതല്‍ 7 വരെ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതല അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒ.മാര്‍ സ്ഥാപനതല സമിതികള്‍ എന്നിവരുടെ പരിശീലനം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ആഹാരം, വരുമാനം, വാസസ്ഥലം എന്നിവ കൃത്യമായ ലഭിക്കാത്ത വ്യക്തികള്‍/കുടുംബങ്ങളെ അതാത് വാര്‍ഡുകളിലെ ജനകീയസമിതികളുടെ ചര്‍ച്ചകളിലൂടെ വിശദമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ജനകീയമായി കണ്ടെത്തുകയും അര്‍ഹതയില്ലാത്ത ഒരാള്‍പോലും ഉള്‍പ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുകയും വിപുലമായ പരിശീലന പരിപാടികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സമിതികളിലായി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ നടത്തുന്നത്. വാര്‍ഡ്തല സമിതികള്‍ അതിദരിദ്ര്യനെന്ന് കണ്ടെത്തുന്ന കുടുംബങ്ങളില്‍ മാത്രമാണ് വിവരശേഖരണം നടത്തുക. സംസ്ഥാനത്ത് തിരുനെല്ലി, അഞ്ചുതെങ്ങ്, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് പ്രക്രിയയുടെ പൈലറ്റ് സ്റ്റഡി നടന്നത്. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശീലനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സേവനതത്പരരായ എന്യൂമറേറ്റര്‍മാര്‍ വാര്‍ഡ്തലത്തില്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാര്‍ഡ്തല സമിതികള്‍ കണ്ടെത്തിയ ആളുകളുടെ നിലവിലെ സ്ഥിതി നേരില്‍ സന്ദര്‍ശിച്ച് അപ്‌ലോഡ് ചെയ്യുകയും അന്തിമ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇങ്ങനെ കണ്ടെത്തുന്ന ലിസ്റ്റിലെ 20 ശതമാനം കുടുംബങ്ങളില്‍ സൂപ്പര്‍ ചെക്ക് സംവിധാനം വഴി പരിശോധന നടത്തും. തുടര്‍ന്ന് ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഉയര്‍ന്ന് വരുന്ന പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും സംവിധാനമൊരുക്കും.