സംവിധായകൻ ബെന്നി തോമസ് നായകനാവുന്ന ചിത്രം ‘മാർട്ടിന്റെ ടീസർ പുറത്തിറങ്ങി

Share

ബെന്നി തോമസ് സംവിധാനം ചെയ്യുന്ന ‘മാര്‍ട്ടിന്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. സംവിധായകന്‍ ബെന്നി തോമസ് തന്നെയാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ആതിര ലക്ഷ്മണ്‍ നായികയാവുന്നു. സലിംകുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ബിജു കുട്ടന്‍, ബൈജു എഴുപുന്ന, സീമ ജി. നായര്‍, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെന്നി തോമസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ശിവ മുരളിയാണ്. റിന്നി ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു.

ബീയാര്‍ പ്രസാദ്, ബെന്നി തോമസ്സ്, ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ്, ജോയി അഗസ്റ്റിന്‍ എന്നിവര്‍ സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ജോബി ആന്റണി, കല- ലെനിൻ, മേക്കപ്പ്-അനീസ് ചെർപ്പള്ളശ്ശേരി, പ്രദീപ് തിരൂർ.