വീറോടെ പൊരുതി ഒടുവിൽ കണ്ണീർ: വെങ്കല പോരാട്ടത്തിൽ ബ്രിട്ടനോട് പരാജയപ്പെട്ട് ഇന്ത്യ ഇന്ത്യൻ വനിതാ ഹോക്കി ടീം

Share

ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. നാലിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ചരിത്രം തിരുത്തിയെഴുതാനായി ഇറങ്ങിയ ഇന്ത്യ വീറോടെ പൊരുതിയെങ്കിലും ജയം മാത്രം മാറി നിന്നു

ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് ബാൽസ്ഡൺ, സാറ റോബർട്‌സൺ എന്നിവർ ഗോളുകൾ നേടി. ഇന്ത്യക്ക് വേണ്ടി ഗുർജിത് കൗർ ഇരട്ട ഗോളുകൾ നേടി. വന്ദന കത്താരിയ മൂന്നാം ഗോളും കണ്ടെത്തി. ടൂർണമെന്റിൽ വന്ദനയുടെ നാലാം ഗോളാണിത്.

രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ഇന്ത്യ പിന്നീട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഗുർജിത് കൗറിന്റെ ഇരട്ട ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. തൊട്ടുപിന്നാലെ വന്ദന മൂന്നാം ഗോൾ നേടിയതോടെ ബ്രിട്ടൻ ഞെട്ടി. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 3-2ന് മുന്നിലായിരുന്നു

എന്നാൽ മൂന്നാം ക്വാർട്ടറിൽ ബ്രിട്ടൻ സമനില പിടിച്ചു. നാലാം ക്വാർട്ടറിൽ ബ്രിട്ടൻ തങ്ങളുടെ വിജയ ഗോളും സ്വന്തമാക്കുകയായിരുന്നു.