വീണ്ടും ആശങ്കയിൽ ലോകം; ചൈനയിൽ ആദ്യമായി മനുഷ്യനിലും പക്ഷിപ്പനി

Share

ബെയ്ജിങ്: ലോകത്ത് ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ H10N3 വൈറസാണ് 41 കാരനിൽ സ്ഥിരീകരിച്ചിരുന്നത്.

ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനിൽ കണ്ടെത്തിയത്. ഇയാൾക്ക് രോഗം എവിടെ നിന്ന് പടർന്നതാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

പക്ഷിപ്പനി പടർത്തുന്ന ഏവിയൻ ഇൻഫ്ലുവൻസ് വൈറസിന്‍റെ നിരവധി വകഭേദങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിൽ H5N8 ഉൾപ്പെടെയുള്ള വകഭേദങ്ങൾ മനുഷ്യനിൽ പടരുന്ന കേസുകൾ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3. പക്ഷിപ്പനിയിൽ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്.

വടക്കു-കിഴക്കൻ ചൈനയിലെ ഷെന്യാങ് നഗരത്തിൽ കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.