ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽവാസുമായി കൂടിക്കാഴ്ച നടത്തി നിർമല സീതാരാമൻ

Share

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽവാസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി
കൂടിക്കാഴ്ച നടത്തി.

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യ കൈക്കൊളളുന്ന നടപടികൾ ഇരുവരും ചർച്ച ചെയ്തു.

രാജ്യത്ത് വിജയകരമായി നടപ്പാക്കി വരുന്ന കോവിഡ് വാക്സിനേഷൻ യജ്ഞത്തെ ലോകബാങ്ക് പ്രസിഡന്റ് അഭിനന്ദിച്ചു.

ആഗോളതലത്തിൽ കോവിഡ് വാക്സിൻ ഉത്പാദനത്തിനും വിതരണത്തിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.