ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇട വെളയ്ക്ക് ശേഷം ഇന്നലെ ലക്ഷദ്വീപിലെത്തി

Share

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇട വെളയ്ക്ക് ശേഷം ഇന്നലെ ലക്ഷദ്വീപിലെത്തി ചേർന്നു. അഗത്തി ദ്വീപിൽ വിമാന താവള വികസന പ്രദേശങ്ങളും സീ വീ ഡ് (കടൽ പായൽ ) ക്രിഷി പ്രദേശങ്ങളും അദ്ദേഹം സന്ദർഷിച്ചു.

തുടർന്ന് കവരത്തിയിൽ എത്തിച്ചേർന്ന അദ്ദേഹം ഈ മാസവസാനം ലക്ഷദ്വീപ് സന്ദർഷിക്കുന്ന ബഹു. വൈസ് പ്രസിഡൻ്റ് ശ്രി. വെങ്കയ്യ നായിഡുവിനെ വരവേൽക്കുന്നതിന് വേണ്ട മുൻ ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗത്തിൽ പങ്കെടുത്തു .


ഇന്ന് അദ്ദേഹം കടമത്ത് ദ്വിപ് സന്ദർഷിക്കും. അവിടെ വൈസ് പ്രസിഡൻ്റിൻ്റെ സന്ദർശന പ്രദേശങ്ങൾ അദ്ദേഹം നിരീക്ഷിക്കും. അഡ് വൈസർ എ അൻബര സു, കലക്ടർ അസ്കർ അലി ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്ററെ അനുഗമിക്കും.

Lakshadweep.