റോഡിൽ വെള്ളക്കെട്ട്: എസി റോഡിൽ ബസ് സർവീസ് നിർത്തി

Share

   ആലപ്പുഴ  ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ആലപ്പുഴ റൂട്ടിലും കുട്ടനാടിന്റെ വിവിധ മേഖലകളിലേക്കും ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള കെഎസ്ആ ർടിസി ബസ് സർവീസുകൾ ഇന്നലെ രാത്രി മുതൽ നിർത്തിവച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു.

എസി റോഡിൽ മനയ്ക്കച്ചിറ, പാറക്കൽ, കിടങ്ങറ, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ് ഭാഗങ്ങളിലും മുട്ടാർ, പുളിങ്കുന്ന്, ചമ്പക്കുളം റൂട്ടുകളിലും വെള്ളം കയറി ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തി വച്ചതെന്നും ഡിപ്പോ അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ കൃഷ്ണപുരം, കൈനടി കാവാലം റൂട്ടുകളിൽ ബസ് സർവീസ് ഉണ്ടായിരിക്കും.