യൂറോ കിരീടം ഇറ്റലിക്ക്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ മറികടന്നു

Share

ഇം​ഗ്ലണ്ടിലെ തിങ്ങിനിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തില്‍ പതിനായിരങ്ങളുടെ ആര്‍പ്പുവിളിക്കിടെ ഇം​ഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഇറ്റലി യൂറോപ്പിന്റെ ചാംപ്യന്‍മാരായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി ​ഗോള്‍ കീപ്പര്‍ ഡോണറുമ്മ മൂന്ന് സേവുകള്‍ നടത്തിയതാണ് ഇറ്റലിയെ തുണച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ​ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. ഇം​ഗ്ലണ്ടിനും ഇറ്റലിക്കുമായി ഇരുടീമിന്റെയും പ്രതിരോധ താരങ്ങളായ ലൂക്ക് ഷോയും ലിയോണാര്‍ഡോ ബൊനൂച്ചിയുമാണ് ​ഗോള്‍ നേടിയത്.

മത്സരം തുടങ്ങി കണ്ണ് ചിമ്മി തീരുംമുന്നെ രണ്ടാമിനിറ്റില്‍ പ്രതിരോധ താരം ലൂക്ക് ഷോ നേടിയ ​ഗോളില്‍ ഇം​ഗ്ലണ്ട് ലീഡ് ഉയര്‍ത്തി. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ഇം​ഗ്ലണ്ട് പ്രതിരോധിച്ചതില്‍ നിന്നാണ് ​ഗോളിന്റെ പിറവി. നായകന്‍ ഹാരി കെയ്ന്‍ നീട്ടി നല്‍കിയ പന്ത് ട്രിപ്പിയര്‍ കാലിലാക്കി മുന്നേറാന്‍ നോക്കി, പൊടുന്നനെ അത് ബോക്സിലേക്ക് ക്രോസാക്കി, ഓടിയെത്തിയ ലൂക്ക് ഷോ ​ബോളിനെ വലയ്ക്കുളളില്‍ ആക്കുമ്ബോള്‍ ഇം​ഗ്ലണ്ട് ​ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുളളൂ.

യൂറോ കപ്പ് ഫൈനലിലെ ഏറ്റവും വേ​ഗതയേറിയ ​ഗോള്‍ കൂടിയാണിത്. കൂടാതെ ലൂക്ക് ഷോയുടെ ആദ്യ അന്താരാഷ്ട്ര ​ഗോളും.
ഇം​ഗ്ലണ്ട് ലീഡ് നേടിയതിന് പിന്നാലെ പെനാല്‍റ്റി ബോക്സിന് സമീപത്ത് നിന്നും ഇറ്റലിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഇന്‍സീന്യോ എടുത്ത കിക്ക് ക്രോസ് ബാറിന് മുകളിലൂടെയാണ് പാഞ്ഞത്. പിന്നീട് ആത്മവിശ്വാസം നഷ്ടമായത് പോലെ ആയിരുന്നു ആദ്യ പകുതിയിലെ ഇറ്റലിയുടെ കളി.

ഇം​ഗ്ലണ്ടിനെക്കാള്‍ ബോള്‍ പൊസിഷന്‍ ഇറ്റലിക്കായിരുന്നെങ്കിലും ​ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുളള അതിവേ​ഗ നീക്കങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടായ വിരലില്‍ എണ്ണാവുന്ന മുന്നേറ്റങ്ങളെ ഇം​ഗ്ലണ്ടിന്റെ പ്രതിരോധ നിര സമര്‍ത്ഥമായി തടയുകയും ചെയ്തു. ഇതിനിടെ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ​ഗോളെന്ന് കരുതവേ പോസ്റ്റിനോട് തൊട്ടുരുമ്മി പോയി.
രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെ കളിക്കുന്ന ഇറ്റലിയെയാണ് കാണാന്‍ കഴിഞ്ഞത്. തുടരെയുളള ആക്രമണങ്ങളാണ് ഇം​ഗ്ലണ്ട് ​ഗോള്‍മുഖത്തേക്ക് ഇറ്റലി നടത്തിയത്. ഇതിന് ഫലവുമുണ്ടായി. മത്സരത്തിന്റെ 68ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനിടെ ​ഗോള്‍ പോസ്റ്റിലുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലില്‍ പ്രതിരോധ താരം ബൊനൂച്ചിയിലൂടെ ഇറ്റലി സമനില ​ഗോള്‍ നേടി.

യൂറോയില്‍ ഇം​ഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ ​മാത്രം ​ഗോളായിരുന്നു ഇത്. പിന്നീടും ഇരുടീമുകളും മുന്നേറ്റങ്ങളും പരുക്കന്‍ കളിയും പുറത്തെടുത്ത് എങ്കിലും ​ഗോള്‍ മാത്രം പിറന്നില്ല. ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് 74ാം മിനിറ്റില്‍ തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെയാണ് പോയത്.

പിന്നീട് ഇം​ഗ്ലണ്ടിന്റെ ബുക്കായോ സാക്കയ്ക്ക് ലഭിച്ച അവസരവും മുതലാക്കാനായില്ല. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു. ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെയാണ് ഇത്തവണയും നിലനിര്‍ത്തിയത്. ഇംഗ്ലണ്ടാകട്ടെ ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയറിനെയാണ് അവസാന ഇലവനിൽ..