മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ പീഡന പരാതി

Share

കൊച്ചി:  പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അന്‍സാരി പാര്‍ലര്‍ ഉടമ അനസിനെതിരെയാണ് പരാതി.കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.ചക്കരപ്പറമ്പ് സ്വദേശിയാണ് ഇയാള്‍. ഒരാഴ്ച മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ യുവതികള്‍ മീ ടു പോസ്റ്റ് ഇട്ടിരുന്നു.

പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു.

വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.