മെഷിനറി എക്‌സ്‌പോ – 2022′: മന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും

Share

സംസ്ഥാന ഗവൺമെന്റിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള ‘മെഷിനറി എക്‌സ്‌പോ – 2022’ ന് ഇന്ന് തുടക്കമാകും.

മന്ത്രി പി.രാജീവ് മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഈ മാസം 27 വരെ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.

വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം.

കാര്‍ഷിക ഭക്ഷ്യസംസ്‌കരണം, ജനറല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയില്‍ ഒരുക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും എക്‌സ്‌പോ നടക്കുക.

മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

സന്ദര്‍ശകര്‍ക്കു മേള സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://machineryexpokerala.in/visitor register എന്ന ലിങ്ക് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്.