മെഗാ റോഡ് ഷോ
കേരളത്തില്‍ ഇതാദ്യം

Share

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍ നടത്തുന്ന മെഗാ റോഡ് ഷോ പ്രധാനമന്ത്രിമാരുടെ കേരള സന്ദര്‍ശനത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കും. കേരളത്തില്‍ ഇതാദ്യമാണ് പ്രധാനമന്ത്രി ഇത്രയും ആവേശകരമായ റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. വൈകീട്ട് 5.30 ന് തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കലോമീറ്റര്‍ ദൂരമാണ് മെഗാ റോഡ്‌ഷോ നടത്തുക. ഒട്ടേറെ വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ നടത്തുന്ന റോഡ് ഷോക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിനു മുന്നോടിയായി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കേരളത്തിലെ യുവജനതയുടെ മാത്രമല്ല, ബി. ജെ. പിയോട് ഇതുവരെ അകലം പാലിച്ചു നിന്ന വിഭാഗങ്ങളിലും ചലനം സൃഷ്ടിക്കുകയാണ് റോഡ് ഷോ ലക്ഷ്യമിടുന്നത്.