മാമുക്കോയ അരങ്ങൊഴിഞ്ഞു

Share

കോഴിക്കോട് : നിഷ്‌കളങ്ക ഹാസ്യത്തിന്റെ മുഖമായിരുന്ന ചലച്ചിത്രനടന്‍ മാമുക്കോയ (76) അരങ്ങൊഴിഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിങ്കളാഴ്ച വൈകിട്ട് മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു
ശാരീരികാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണത് . തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.