മഴ : മൺട്രോതുരുത്തിൽ അപകടകരമാംവിധം ജലനിരപ്പുയരുന്നു

Share

കൊല്ലം മൺട്രോതുരുത്തിൽ അപകടകരമാംവിധം ജലനിരപ്പുയരുന്നു. 9 വാർഡുകൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറി.


കിടപ്പറം വടക്ക്,കിടപ്പറം തെക്ക്,പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ് നെന്മേനി, നെന്മേനി തെക്ക്, കിഴക്കെ നെന്മേനി വില്ലിമംഗലം എന്നിവടങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ.


പടിഞ്ഞാറെക്കല്ലട തിരുവാറ്റ ക്ഷേത്രത്തിന് സമീപം കല്ലടയാറിലേക്കുള്ള ഷട്ടർ തകർന്നു. കല്ലടയാറ്റിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറി. നിരവധി കുടുംബങ്ങൾ ആശങ്കയിൽ.
നീരൊഴുക്കിൽ ഫാമുകളിലെ മത്സ്യകൃഷി വ്യാപകമായി നശിച്ചു.


പട്ടുതുരുത്ത് – പെരുമൺജംഗാർ സർവ്വീസും,കല്ലടയാറിന് കുറുകെയുള്ള കല്ലുമൂട്ടിൽ ജംഗാർ സർവ്വീസും നിറുത്തിവച്ചു. പള്ളിക്കലാർ കരകവിഞ്ഞൊഴുകി ശൂരനാട് വടക്ക്, മംഗളംകുഴി, വിളക്കുപാടം ഏലകൾ ഭാഗികമായി ഒലിച്ചു പോയി.
വീടുകളിലും വെള്ളം കയറി.