മഴക്കെടുതി: പ്രാഥമിക കണക്ക് പ്രകാരം 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായി: കൃഷിമന്ത്രി പി പ്രസാദ്

Share

മഴക്കെടുതിയിൽ പ്രാഥമിക കണക്ക് പ്രകാരം 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി പ്രസാദ് .

വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്.

കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന ഗവണ്മെന്റ് നടത്തുന്നത്.

വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് ജനങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.

പല സ്ഥലങ്ങളിലും മടവീഴ്ചയുമുണ്ടായിട്ടുണ്ട്.

കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു.

നഷ്ടപരിഹാര കണക്ക് ഉടൻ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വിവിധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു.