കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
1991 ബാച്ച് ഐ.എ.എസ് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
നിലവിലെ ചീഫ് സെക്രട്ടറി ജയതിലകിൻ്റെ കാലാവധി ജൂൺ 30-ന് അവസാനിക്കുന്ന ഒഴിവിലാണ് നിയമനം.
2028 സെപ്റ്റംബർ വരെ ഉണ്ട് ബിശ്വനാഥ് സിൻഹയക്ക് സർവ്വീസുണ്ട്. അതായത് രണ്ട് വർഷത്തിൽ കൂടുതൽ.
1968 സെപ്റ്റംബർ 24 ന് ബീഹാറിൽ ജനിച്ച സിൻഹ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് എം.എ നേടി.
നിലവിൽ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണ-സാമ്പത്തികകാര്യം, സ്റ്റോർ പർച്ചേസ്, റീബിൽഡ് കേരള സി.ഇ.ഒ പദവികൾ വഹിച്ചിട്ടുണ്ട്.
കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ കളക്ടറായിരുന്നു.
സീനിയോറിറ്റി അടിസ്ഥാനത്തിലാണ് നിയമനം. കെ.ആർ. ജ്യോതിലാൽ, സഞ്ജീവ് കൗശിക് എന്നിവരും പരിഗണനയിലുണ്ടായിരുന്നു.