ഫിൻടെക്ക് THOUGHT-ലീഡർഷിപ്പ് ഫോറം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

Share

രാജ്യാന്തര ധനകാര്യ സേവന കേന്ദ്ര അതോറിറ്റി സംഘടിപ്പിക്കുന്ന, ഫിൻടെകക്കിന്റെ THOUGHT-ലീഡർഷിപ്പ് ഫോറം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

രാവിലെ പത്തു മണിക്ക് വീഡിയോ കോൺഫറൻസിങ്ങ് മുഖേനയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ധനകാര്യ, ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഫിൻടെക്.

ഇന്നും നാളെയുമായി നടക്കുന്ന പരിപാടി ഗിഫ്റ്റ് സിറ്റി, ബ്ലൂംബെർഗ് എന്നിവയുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.

ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളും, പ്രഥമ പതിപ്പിൽ പങ്കാളിയാണ്.

വ്യാപാര-സാങ്കേതിക വിദ്യ- നയരൂപീകരണ മേഖലയിലെ, അന്താരാഷ്ട്ര വിദഗദ്ധരും,
70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.