പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ പ്രഖ്യാപനം ഇന്ന്

Share

പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ ഇന്ന് വ്യക്തതയുണ്ടാകും. പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

വി ഡി സതീശന് വേണ്ടിയും രമേശ് ചെന്നിത്തലക്ക് വേണ്ടിയും വടംവലി ഇരുവിഭാഗങ്ങളും ആരംഭിച്ചതോടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു.

യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷം പേരും സതീശൻ പ്രതിപക്ഷ നേതാവായി എത്തണമെന്ന നിലപാടുള്ളവരാണ്.

എന്നാൽ ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ ചെന്നിത്തല തുടരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.