പി.എസ്.സി: മാറ്റിവച്ച പരീക്ഷ ആഗസ്റ്റ് 22

Share

ചോദ്യപേപ്പർ മാറി നല്‍കിയതിനെ തുടർന്ന് മാറ്റി വച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും.

രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നല്‍കിയ ആലപ്പുഴ ലജ്നത്തുള്‍ സ്കൂളില്‍ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും.

ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് രാവിലെത്തെ പരീക്ഷക്ക് ആലപ്പുഴയില്‍ നല്‍കിയത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയായിരുന്നു റദ്ദാക്കിയത്. ചോദ്യചോർച്ച പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുന്നുണ്ട്.