പി.എസ്.പ്രശാന്ത് അറസ്റ്റിൽ

Share

ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് പിഎസ് പ്രശാന്ത് അറസ്റ്റില്‍.

പ്രത്യേക അന്വേഷണസംഘമാണ് പി.എസ് പ്രശാന്തിനെ ഇന്ന് രാവിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ബോർഡ് മുൻ അംഗം അജിത്കുമാറും അറസ്റ്റിൽ.

മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി, കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്‌ഐടി റിപ്പോർട്ട് പറയുന്നു. ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇവരുടെ പ്രവൃത്തികള്‍ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ശബരിമല സ്വർണക്കൊള്ളയില്‍ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് പിഎസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെന്നും പി എസ് പ്രശാന്ത് ഫേസ് ബുക്കിൽ
പോസ്റ്റില്‍ പറയുന്നു. ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങള്‍ ചെയ്ത് തെറ്റെന്ന് പിഎസ് പ്രശാന്ത് പോസ്റ്റിൽ ചോദിച്ചു.