പിതൃസ്മരണയില്‍ ഇന്ന് കർക്കിടകവാവ്‌

Share

പിതൃസ്മരണയില്‍ ഇന്ന് കർക്കിടകവാവ്‌.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾക്ക് അനുമതിയില്ല. വിവിധ ദേവസ്വം ബോർഡുകൾ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഭക്തർ വീടുകളിലാണ് ബലിതർപ്പണം നടത്തിയത്. എന്നാൽ ബലിതർപ്പണ ചടങ്ങുകൾക്ക് പ്രശസ്തമായ ആലുവ ശിവ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ഓൺലൈൻ വഴിപാടുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അവസരം നൽകും. പരികർമ്മികളിൽ പലരും ഭക്തർക്കായി ഓൺലൈൻ ബലിതർപ്പണ സൗകര്യവും ഒരുക്കുന്നുണ്ട്.