പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Share

ടോക്കിയോവിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.

ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ, ഇന്ത്യൻ താരം ഭാവിന – പട്ടേൽ വെള്ളി മെഡൽ കരസ്ഥമാക്കി.

ടേബിൾ ടെന്നീസിൽ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡലാണിത്.

ഇന്ന് നടന്ന ഫൈനലിൽ ചൈനീസ് താരം ഷൌ – യിങ്ങിനാണ് സ്വർണം.

20 സ്വർണമടക്കം 47 മെഡലുമായി ചൈനയാണ്‌ മുന്നിൽ.