പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

Share

പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തൃത്താലയിൽ നിന്നുള്ള എം ബി രാജേഷ് സ്പീക്കറാകുമെന്ന് ഉറപ്പാണ്. പി സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി.

സ്പീക്കർ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകാതിരിക്കുന്നതിനായാണ് യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത്. 99 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്റെ സ്പീക്കറെ പരാജയപ്പെടുത്താനുള്ള കഴിവ് ഇല്ലെങ്കിലും സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.